Oct 21, 2015

ബലി മനുഷ്യന്‍

ഹേ.. മനുഷ്യാ!
നീയെന്‍ വര്‍ഗത്തെ ചുട്ടു തിന്നോ?
അതിന്‍ കടക്കല്‍ കത്തി വെച്ചോ?
ഇല്ല ദൈവമേ ഞാന്‍ നിന്നെ കൊന്നില്ല
ഞാന്‍ നിന്നെ തിന്നില്ല
എന്നിട്ടും അവരെന്നെ തല  തല്ലിക്കൊന്നു

ഹേ .... മനുഷ്യാ!
നീ നിന്നമ്മതന്‍ കഴുത്തറുത്തോ?
അതിന്‍ മാംസം കടിച്ചു തിന്നോ?
ഇല്ല ദൈവമേ എനിക്കതിനാവതില്ല
അമ്മ തന്‍ കാല്‍ ചുവട്ടിലല്ലയോ സ്വര്‍ഗം
എന്നിട്ടും അവരെന്നെ തല തല്ലിക്കൊന്നു

അവര്‍ പറഞ്ഞു ഞാനെന്ത് ഭുജിക്കണം
അവര്‍ പറഞ്ഞു ഞാനെന്ത് മൊഴിയണം
അവര്‍ പറഞ്ഞു ഞാനെന്ത് ധരിക്കണം
അവര്‍ പറഞ്ഞു ഞാനാരെ പ്രണയിക്കണം
അണുവിട തെറ്റാതെ ഞാനത് കേട്ടു
എന്നിട്ടും അവരെന്നെ ഇഷ്ടികയ്ക്കിടിച്ചു കൊന്നു

മകനെ...പിന്നെന്തിനു വന്നു  നീയെന്‍  സമക്ഷം?
എന്താണ് നീ ചെയ്ത വന്‍ അപരാധം?
വയറ്റിപ്പിഴപ്പിനായ്  ഞാന്‍ തിന്നു ഇത്തിരി ആട്ടിന്‍ മാംസം
പിറന്നു വീണപ്പോള്‍ അമ്മ എന്നെ വിളിച്ചു "മുഹമ്മദ്‌ അഖ്ലാഖ്"
എനിക്കറിയില്ല ദൈവമേ...ഇത്  സത്യം
ഇതില്‍ ഏതാണ് ഞാന്‍ ചെയ്ത വന്‍ അപരാധം.

അല്ലയോ സഹോദരാ...
നാല്‍കാലി മാംസത്തെക്കാള്‍ രുചിയോ
ഇരുകാലി മനുഷ്യന്റെ പച്ച മാംസം?
നാലണയ്ക്ക് വിലയില്ലേ മനുഷ്യന്നു?
നാല്കാലിയോ നിന്റെ മാതാ..നിന്റെ ദൈവം?

                                                      - കാങ്ങാടൻ -




11 comments:

  1. മൃഗം ദൈവമായി മനുഷ്യനെ കൊല്ലുന്നു !

    ReplyDelete
  2. മനുഷ്യന്‍ എന്ന് പദം ഇല്ല ഇപ്പോള്‍.
    മതം, ജാതി പേരുകളിലാണ് ഐഡന്റിറ്റി

    ReplyDelete
  3. കാലികപ്രാധാന്യമുള്ള പ്രമേയം..... നല്ല വരികൾ.... ആകപ്പാടെ നന്നായി...

    ReplyDelete
    Replies
    1. നല്ല വാക്കുകള്‍ക്ക് നന്ദി :-)

      Delete
  4. കാലികപ്രാധാന്യമുള്ള പ്രമേയം..... നല്ല വരികൾ.... ആകപ്പാടെ നന്നായി...

    ReplyDelete