Oct 11, 2009

പൊങ്ങട്ടെ! പൊങ്ങട്ടെ!

206
എന്താണീ 206?
ഇതെന്താ ഇപ്പൊ ഇത്ര ചോദിക്കാന്‍?
അത് ഒരു  സംഖ്യ അല്ലെ?
അല്ലെങ്കില്‍ നിങ്ങള്‍ പറയും 205 നു ശേഷവും 207 നു മുമ്പും ഉള്ള ഒരു അക്കം.
എന്നാല്‍ ഇത് അതൊന്നു അല്ല.

ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോ കണക്കിലെ വിരുതനായ സജീഷ്‌ ഞങ്ങളോട് ഒരു ചോദ്യം ചോദിച്ചു. "ഒരാള്‍ ഇരുന്നൂറ്റി ആറ് മീനിനെ പിടിച്ചു. അതില്‍ മൂന്നെണ്ണം കാക്ക കൊത്തിക്കൊണ്ടോയി ബാക്കി എത്തിര മീന് ഇണ്ടാവു? രാജേഷ്‌ ‌ ചാടി  പറഞ്ഞു 203.
"അല്ല".
ഓരോരുത്തര്‍ ഓരോരോ ഉത്തരം പറഞ്ഞു.
"202, 206,205, ഒറ്റയും ഇന്ടാവൂല്ല".
എന്തിനു ഏറെ പറയുന്നു ഒന്നും ഒന്നും രണ്ടു ആണെന്ന് വരെ വല്ല്യ നിശ്ചയം ഇല്ലാത്ത നൌഷാദ്‌ വരെ പറഞ്ഞു നോക്കി.
പക്ഷെ സ്ജീഷിന്റടുത്ത് നോ രക്ഷ.
അവസാനം ഞാന്‍ ഒരു കാച്ച് കാച്ചി.
"മൂന്ന്".
എല്ലാവരും കൂടി ചിരിയോടു ചിരി.
നൌഷാദ്‌ മഹാ വിഡ്ഢിത്തം പറഞ്ഞപ്പോ കൂടി ചിരിക്കാത്ത ഇവന്മാര്  ഞാനൊരു ഉത്തരം പറഞ്ഞപ്പോ ഏതാ ചിരി!
ഒരു മാതിരി കായങ്കുളം സൂപര്‍ഫാസ്റ്റില്‍ കേറിയ പാസഞ്ചരെ പോലെ.

"കറക്റ്റ്‌"

സജീഷ്‌ ചാടി എണീറ്റ്‌ പറഞ്ഞു.
ചിരിച്ചവന്മാരോക്കെ വായി പിളര്ന്നടത്തില്‍ സ്റ്റക്കായി.
"അതെങ്ങനെയാ ചങ്ങായീ. മൂന്നും ഇരുന്നൂറ്റി ആറും തമ്മില്‍ എന്ത് ബന്ധാ?"
"എടൊ ,ഓന്‍ ഇരുന്നു, ഊറ്റി ആറ് മീനാ പിടിച്ചേ! അയിന്ടാത്തിന്നു മൂന്നെണ്ണം കാക്ക കൊണ്ടോയാ ബാക്കി മൂന്നെണ്ണം എല്ലാണ്ട് പിന്നെ എത്തരയാ ഇണ്ടാവാ?"
(ഹൊ!ഒടുക്കത്ത ബുദ്ധി തന്നെ)

എന്നാല്‍ ഞാന്‍ ഉദ്ദേശിച്ച  ഇരുന്നൂറ്റി ആറ് ഇതൊന്നും  അല്ല!
ഇതൊരു സംഭവമാ! മഹാ സംഭവം!

ദുബായിലെ ബുര്‍ജ് ദുബായി പോലെ, എവിടേം എത്താത്ത എന്നാല്‍ എവിടെ എത്തൂന്നു ഒരു നിശ്ചയവും ഇല്ലാത്ത  പാം ദേര പോലെ, മെട്രോ ട്രെയിന് പോലെ.

മേല്‍പറഞ്ഞ  മെട്രോ ട്രെയിന് ഓടുന്ന ഭൂഗര്‍ഭ പാതയുടെ മേലെയുള്ള  അനേകം ബില്ടിങ്ങുകളില്‍   ഒരു ബില്ടിങ്ങിലെ  രണ്ടാം  നിലയിലെ  ഒരു ഫ്ലാറ്റ്‌.  
206
ഞാന്‍ താമസിക്കുന്ന അതായത് 'ആപ്പും കൂള്ളിയും വ്യക്തിയും' കൂടാതെ മറ്റു അഞ്ചാറു പേര് കൂടി താമസിക്കുന്ന ഞങ്ങളുടെ ഫ്ലാറ്റ്‌ നമ്പര്‍. 
വെടി പറച്ചിലും സമകാലിക രാഷ്ട്രീയ സംഭവ വികാസങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളും ഒക്കെ ആയി ലാവിഷ് ആയി ജീവിക്കുന്ന ഒരു മലയാളിക്കൂട്ടം.

ഇവിടെ എന്തിനും ഒരു ഓളം കൂടുതലാ, ഒരു പൊലിപ്പിക്കല്.

ഒരു ദിവസം ഞാന്‍ ഓഫീസില്‍ നിന്ന് തിരിച്ചു റൂമിലേക്ക്‌ വരുകയായിരുന്നു.
ഓഫീസില്‍ കാര്യമായി പണിയൊന്നും ഇല്ലാത്തത് കൊണ്ടു ആകെ തളര്‍ന്നാണ്  വരവ്. ഒരു സുലൈമാനി കുടിച്ചാ മാറുന്ന തളര്‍ച്ച. അപ്പോഴാ ഞാന്‍ ഓര്‍ത്തത്‌ ഇപ്പൊ റൂമില്‍ ചെന്നാല്‍ ചായ കിട്ടാന്‍ സാധ്യത ഉണ്ട് . എല്ലാരും കൂടി വട്ടമിട്ട് ഇരുന്നു ചായ കുടിക്കുന്നുണ്ടാവും. അതോര്‍ത്തപ്പോള്‍ നടത്തത്തിനു സ്പീഡ് കൂടിയത് പോലെ.അല്ലാതെ തന്നത്താന്‍ എന്‍റെ പട്ടി ഉണ്ടാക്കി കുടിക്കും ചായ.
റൂമില്‍ കേറാന്‍ ലോക്കിന്റെ മേലെ കൈ വെച്ചതും റൂമില്‍ നിന്നും ഒരു ശബ്ദം.

"പൊങ്ങട്ടെ!" "പൊങ്ങട്ടെ".

"ഏ?" ഞാനൊന്ന് ശങ്കിച്ചു നിന്നു.

രണ്ടാമത്‌ വീണ്ടും കേറാന്‍ നോക്കുമ്പോഴും അതേ ശബ്ദം. 

"പൊങ്ങട്ടെ" "പൊങ്ങട്ടെ"

അപ്പോഴാ ഞാന്‍ ഓര്‍ത്തത്‌.   A/C  കേടാന്നുള്ളതും, അത് സര്‍വീസിനു കൊടുക്കണം എന്ന് രാവിലെ ആരോ പറഞ്ഞതും.
ഇപ്പൊ അകത്തു കേറുന്നത് ബുദ്ധിയല്ലാന്നു എനിക്ക് തോന്നി. അല്ലെങ്കി തന്നെ ഈ ഏ സി ക്കൊക്കെ മുടിഞ്ഞ വെയിട്ടാ.

വരുന്നത് വരട്ടെ  എന്ന്ചിന്തിച്ച് വീണ്ടും കാലു മുന്നോട്ടു വെച്ചതും വീണ്ടും അതെ ശബ്ദം.

"പൊങ്ങട്ടെ" "പൊങ്ങട്ടെ".

എത്ര നേരം എന്ന് വെച്ചിട്ടാ പൊറത്ത് ഇങ്ങനെ നിക്ക്വാ. അവസാനം   ഞാന്‍ അകത്തേക്ക്  കേറി.  മുഖത്തെ ക്ഷീണം ഒന്ന് കുറച്ച് കൂടി ശക്തിപ്പെടുത്തി  ഏ സി ഇരിക്കുന്ന ഭാഗത്തേക്ക് നോക്കി.
ഏ സി എന്നെ നോക്കി ചിരിക്കുന്നു! അത് അവിടെ തന്നെ ഉണ്ട്.

നോട്ടം മെല്ലെ പിന്‍വലിച്ച് താഴോട്ട് നോക്കിയ ഞാന്‍ ഒന്ന് ഞെട്ടി.
അവിടെ വെച്ച കുറേ കപ്പുകളില്‍ അവസാനത്തെ കപ്പില്‍ ചായ ഒഴിക്കുന്നു,

"പൊങ്ങട്ടെ" "പൊങ്ങട്ടെ" എന്നും പറഞ്ഞോണ്ട് .

ഇവര് ഇതെന്താ ഈ പറയുന്നത്?
ഇതിന്‍റെ ഗുട്ടന്‍സ്‌ മാത്രം എനിക്ക് പിടി കിട്ടിയില്ല.  പിന്നെയാ
എനിക്ക് മനസ്സിലായത്‌. കപ്പിലേക്ക് ചായ ഒഴിക്കുമ്പോ കുറച്ച് മേലോട്ട് പൊക്കി ഒഴിച്ച് നുരയും പതയും ഒക്കെ വരുത്തിയാല്‍  അതിനു പ്രത്യേക ടേയ്സ്റ്റ് ആണത്രേ! ഒലക്കേടെ മൂഡ്‌.
ഒരാള്‍  ഫ്ലാസ്ക്‌ പൊക്കി ചായ ഒഴിക്കുന്നു. മറ്റുള്ളവര്‍ പ്രോത്സാഹിപ്പിക്കുന്നു.

"പൊങ്ങട്ടെ""പൊങ്ങട്ടെ".

ഇതാണ് 206. ഇങ്ങനെയാണ് 206.

ഈ "ഇരുന്നൂറ്റി ആറില്‍"  ഇരുന്നു കൊണ്ട് ഞാന്‍ എന്‍റെ ആദ്യത്തെ പോസ്റ്റ്‌ ഇടുന്നു.

11 comments:

  1. കാലങ്ങളായുള്ള ആഗ്രഹായിരുന്നു ഒരു പോസ്റ്റ് ഇടണം എന്നു. ഏകദേഷം 5 കൊല്ലം മുന്‍പ് SIGN UP ചെയ്യേം ചെയ്തു....
    പക്ഷെ നടന്നില്ല.എല്ലാരും സപ്പോര്‍ട്ട് തന്നു. സപ്പോര്‍ട്ടും കൊണ്ട് ഫ്രണ്ട്സ് വന്നു ,സഹപ്രവര്‍ത്തകര്‍ വന്നു, എല്ലാരും വന്നു, പക്ഷെ അവള്‍ മാത്രം വന്നില്ല.... ഭാവന...

    ReplyDelete
  2. ഭാവന വന്നത് ലേറ്റായാലെന്താ.. ലേറ്റസ്റ്റല്ലെ..

    ReplyDelete
  3. തുടരട്ടെ ട്ടാ...ആശംസകൾ !!

    ReplyDelete
  4. എന്നാ പിന്നെ അങ്ങ്ട് ‘പൊങ്ങട്ടെ’! :)

    ReplyDelete
  5. പൊങ്ങി ..പൊങ്ങി ...ഇങ്ങട് പോരട്ടെ ...മാഷേ ....

    ReplyDelete
  6. തുടരട്ടെ ട്ടാ...ആശംസകൾ !

    ReplyDelete
  7. സ്വാഗതം....എങ്കില്‍ ഞങള്‍ പറയുന്നു...പോരട്ടെ പോരട്ടെ

    ReplyDelete
  8. @കുമാരന്‍: ആദ്യത്തെ കമെന്റിന് ആദ്യത്തെ നന്ദി.
    @രമണിക: ചായ അടിക്കാനാണൊ? വീണ്ടും വരണെ..
    @ hshshshs: തേങ്ക്സ് 4 ആശംസകള്‍...
    @krish | കൃഷ്: പൊക്കി നോക്കാം..നന്ദി..
    @ഭൂതത്താന്‍: വന്നതിന് നന്ദി..
    @kandaari:ആശംസകള്‍ക്ക് നന്ദി....
    @ Anonymous: :) :(
    @ വശംവദന്‍: :)
    @ Areekkodan|അരീക്കോടന്‍: തേങ്ക്സ് മാഷേ...

    ReplyDelete