Oct 12, 2009

ഭാഷാ മാഹാത്മ്യം-1

കോഴിക്കോടും മലപ്പുറവും കണ്ണൂരും കാസര്‍ഗോടും വയനാടും ഒക്കെ ഉള്‍പെട്ട ഒരു മൊത്തം ഏരിയ മലബാര്‍ എന്നാണല്ലോ പൊതുവേ അറിയപ്പെടുന്നത്. ഈ  പേരിന്‍റെ  പേരില്‍  ഒരു എകീയത ഉണ്ടെങ്കിലും ഭാഷയുടെ കാര്യത്തില്‍ ഇവിടെയും വ്യത്യസ്തത ഉണ്ട്.

മലപ്പുറത്ത് സംസാരിക്കും പോലെയല്ല കണ്ണൂര്‍ സംസാരിക്കുന്ന മലയാളം. കാസര്‍ഗോടിനാനെങ്കില്‍ വേറെയൊരു ശൈലി.
പക്ഷെ വടകരക്കാരും കണ്ണൂര്‍ക്കാരും സംസാരിക്കുന്ന മലയാളത്തിനു ഒരു കുറേ സാമ്യതകള്‍ ഉണ്ട്.അവര്‍ക്ക്‌ പൊതുവേ  എന്തും ഷോര്‍ട്ട്  ചെയ്ത് സമയം ലാഭിക്കുന്ന ഒരു സ്വഭാവം ഉണ്ട്.

'അവന്‍'  എന്നതിന്  'ഓന്‍' എന്നും 'അവള്‍' എന്നതിന്   'ഓള്‍' എന്നും  'അവര്‍' എന്നതിന്  'ഓര്' എന്നും പറയുമ്പോലെ. വേഗം ഇറങ്ങൂ എന്നത് ഷോര്‍ട്ട് ചെയ്ത് ബേംകീ.. എന്നും വീഴും എന്നതിന് “ബൂം” എന്നൊക്കെയാണ് ഭാഷാ പ്രയോഗം(വെങ്കാബോയ്സിലെ “ബൂം ബൂം” എന്ന ഗാനം ഇതിനെ ആസ്പതമാക്കിയാണൊ എന്നൊരു സംശയം ഇല്ലാതല്ല).

‘കുഞ്ഞ് വീഴും‘ അഥവാ ‘കുഞ്ഞന്‍ വീഴും‘ എന്നതിന് ‘കുഞ്ഞമ്പു‘ എന്നാണ് പറയുന്നത്. ചിലപ്പൊ ഈ കുട്ടിയുടെ മുത്തച്ചന്റെ പേരും കുഞ്ഞമ്പു എന്നാവാന്‍ സാധ്യത ഉണ്ട്. കാരണം അങ്ങനെ ഒരു പേരും ഈ നാട്ടില്‍ നിലവിലുണ്ട്.

ചില പേരുകളും ഇവിടെ ഷോര്‍ട്ടാന്തരപ്പെട്ടിട്ടുണ്ട്. സ്വന്തം പേര്  'കൃഷ്ണന്‍'  ആണെന്ന് അറിയാത്ത എത്രയോ ‘കിട്ടന്‍’മാര്‍ ഈ നാട്ടില്‍ ഉണ്ടത്രെ. അത് പോലെ ‘അബ്ദുറഹ്മാന്‍‘ കുറുകി അന്ത്രുമാന്‍ ആയി, കുക്കുറുകി ‘അന്ത്രു’ ആയി. പത്മനാഭന്‍ പപ്പന്‍ ആയി പിന്നെ പപ്പു ആയി.
ഗോപാലന്‍ ഈസ്‌ ഈക്ക്വല്‍ ടു കോവാലന്‍ (സിംഹ വാലന്‍ എന്നൊക്കെ പറയും പോലെ).
വംശ നാശം സംഭവിച്ച് കൊണ്ടിരിക്കുന്ന മറ്റൊരു ജീവി ഉണ്ട്. മനുഷ്യനും മൃഗവും പക്ഷിയും കൂടി ചേര്‍ന്ന ഒരു വിചിത്ര ജീവി.
അതാണ്‌ 'അന്ത്രു''മാന്‍''കാക്ക'.
അങ്ങനെ വിചിത്രമായ എത്രയൊ പേരുകള്‍ ഇനിയും ഉണ്ടിവിടെ.


മലബാറിന് പുറത്തുള്ള ഒരാള്‍ ഇവിടെ വന്ന് പെട്ടാല്‍  കുടുങ്ങിയത് തന്നെ.. ഒരു വടകരക്കാരന്റ്റെ ‘ഓന്‍ കീഞ്ഞ് പാഞ്ഞ് കുംബ്ടാട്ടം ബീണ്’ എന്ന പ്രയോഗം കേട്ട്, ഞാന്‍ കേരളവും വിട്ട് ഇന്ത്യയും വിട്ട് അന്യഗ്രഹത്തില്‍ എത്തിപ്പോയോ ഈശോയെ എന്നു വരെ സംശയിച്ച് പോയ ഏതൊ ഒരു പാവം കോട്ടയംകാരന്‍  അച്ചായന്റെ കഥ ഇവിടെ പണ്ടെ പാട്ടാണ്  .

ഇതൊന്നും കൂടാതെ ചില പുതിയ വാക്കുകളും വടക്കന്‍ മലബാറില്‍ ‍ നിന്നും മലയാള ഭാഷക്ക് സംഭാവനയായി ലഭിച്ചിട്ടുണ്ട്. അതില്‍ ഒരു വാക്കാണ് ‘ചരെയ്ക്ക്’.വടകര ഭാഗത്തുള്ള മുസ്ലിങ്ങളുടെ ഇടയില്‍ ഉപയോഗിച്ച് വരുന്ന ഈ വാക്കിന്റെ അര്‍ഥം ‘സൂക്ഷിക്കുക‘ എന്നാണ്. (കൂടുതല്‍ വാക്കുകള്‍ അറിയാന്‍ കുറ്റ്യാടിഡിക്ഷ്ണറി കാണുക)

ഇങ്ങനൊക്കെയാണെങ്കിലും ചില പരിഷ്ക്കാരികളും ഉണ്ട് ഇവര്‍ക്കിടയില്‍. കുറച്ച് സൌന്ദര്യവും പണവും മേന്‍പൊടിയായി വിദ്യാഭ്യാസവും ഉണ്ടെങ്കില്‍ ഇവര്‍ പിന്നെ എന്തും അച്ചടി ഭാഷയിലെ സംസാരിക്കൂ.
‘വായു‘ എന്നത് പ്യൂരിഫൈ ചെയ്ത് ‘വാഴു’ എന്നു വരെ പറഞ്ഞ് കളയും.

സത്യത്തില്‍ ജനങ്ങളുടെ ഇടയില്‍ ഷൈന്‍ ചെയ്യാന്‍ വേണ്ടിയാണ് ഇവര്‍ ഈ പെടാ പാട് പെടുന്നത്. അങ്ങനെ ഒരാളെ ഞാന്‍ ഈയടുത്ത് കണ്ടു മുട്ടി.

ഷോപ്പിങ്ങിന് വേണ്ടി ടെക്സ്റ്റൈല്‍സില്‍ കയറിയതായിരുന്നു. അപ്പൊ ഒരു സ്ത്രീ കേറി വന്നു. കൂടെ ഒരു കുട്ടിയും ഉണ്ട്. കുട്ടിയെ നിലത്ത് വെക്കേണ്ട താമസം കാട്ടി പ്രസവിച്ചത് പോലെ അത് ഓടാന്‍ തുടങ്ങി. ഓടിക്കളിയോടെ ഓടിക്കളി..ഒടുക്കത്തെ ഓടിക്കളി..

“മോനേ ഓടല്ലെ.. വീഴും...” പരിഷ്കാരിയായ അമ്മ അച്ചടി ഭാഷയില്‍  മുന്നറിയിപ്പ് കൊടുത്ത് കൊണ്ടിരുന്നു.

എവിടെ!

അമ്മയുടെ ശ്രദ്ധ വീണ്ടും കണ്ണഞ്ചിപ്പിക്കുന്ന സെലക്ഷനിലേക്ക്...

വര്‍ണാഭമായ സെലക്ഷനില്‍ ഭ്രമിച്ച് നില്‍ക്കുന്ന അമ്മക്ക് മുമ്പില്‍ സെയ്ല്‍സ്മേന്‍ ഏതെങ്കിലും താണ തരം തുണി എടുത്തിടുമ്പോള്‍ മാത്രം പെട്ടെന്ന് മോനെ ഓര്‍മ്മ വരും. അപ്പൊ അമ്മ വീണ്ടും പറയും.

“മോനേ ഓടല്ലേ.. വീഴും...”

ഇത് തുടര്‍ന്ന് കൊണ്ടേ ഇരുന്നു.

കുറച്ച് സമയത്തിന് ശേഷം ‘പ്ടക്കോ’ എന്നൊരു ശബ്ദം കേട്ടു. കൂടെ കുട്ടിയുടെ കരച്ചിലും...

ഞാന്‍ തിരിഞ്ഞു നോക്കി.

അവസാനം അത് സംഭവിച്ചു.

ദാണ്ടെ.. ദവിടെ വീണ് കിടക്കുന്നു.

അമ്മ ദേഷ്യത്തോടെ ഓടി വന്ന് കുട്ടിയെ എടുത്തു. ആദ്യം ഒന്ന് പൊട്ടിച്ചു.
പിന്നെ ഒരു ശകാരവും.

“ഇന്നോട് കൊറെ നേരായില്ലെ പറേന്ന് ബൂം...ബൂം...ന്ന്.. .പറേം പോലെ കേക്കേറ്റല്ലെ ബീണത്”

ഇത് കേട്ട ഞാന്‍ ചിരിക്കണൊ കരയണൊ എന്ന കണ്‍ഫ്യൂഷനില്‍ ആയങ്കിലും ഒരു കാര്യം എനിക്ക് മനസ്സില്‍ തോന്നി.

അത് ഞാന്‍ മനസ്സില്‍ തന്നെ പറയുകയും ചെയ്തു.

“അല്ല തള്ളെ... ഇപ്പൊ ഈ പറഞ്ഞത് മര്യാദക്ക് കൊറച്ച് മുന്‍പെ  പറഞ്ഞിരുന്നെങ്കി  ആ കുട്ടിക്കതു  മനസ്സിലാവുമായിരുന്നില്ലേ?”


9 comments:

  1. ഈ പോസ്റ്റിനു ഒരു ത്രെഡ് തന്ന കുമാരന്റെ പോസ്റ്റിനു നന്ദി..

    ReplyDelete
  2. സ്വന്തം പേര് 'കൃഷ്ണന്‍' ആണെന്ന് അറിയാത്ത എത്രയോ ‘കിട്ടന്‍’മാര്‍ ഈ നാട്ടില്‍ ഉണ്ടത്രെ..
    അതു കൊള്ളാം. കേട്ടോ..

    ദാണ്ഡെ കണ്ടപ്പോ പാണ്ഡെയെ ഓര്‍മ്മ വന്നു.. ദാണ്ടെ പോരെ..

    അടിപൊളി പോസ്റ്റ്... സൂപ്പര്‍.. ഇനിയും പോരട്ടെ..

    (എന്റെ പോസ്റ്റ് വായിച്ചതില്‍ നിന്നും ഉരുത്തിരിഞ്ഞതാണെന്ന് അറിഞ്ഞതില്‍ ഏറെ സന്തോഷം.)

    ReplyDelete
  3. നന്നായി..
    മലബാർ ഭാഷയെ കുറച്ചുകൂടി വിശദമായി പരിചയപ്പെടുത്തുന്ന പോസ്റ്റ്‌ ഭാവിയിൽ പ്രതീക്ഷിക്കുന്നു.

    ReplyDelete
  4. “അല്ല തള്ളെ... ഇപ്പൊ ഈ പറഞ്ഞത് മര്യാദക്ക് കൊറച്ച് മുന്‍പെ പറഞ്ഞിരുന്നെങ്കി ആ കുട്ടിക്കതു മനസ്സിലാവൂല്ലാര്ന്നോ :)

    കോഴിക്കോട്ട് വന്ന ഞാന്‍ ചില്ലറയല്ല ഈ ടൈപ്പ് ലാംഗ്വേജ് പ്രോബ്ലവുമായി കയിയണെ..
    ഈ ടൈപ്പ് പോസ്റ്റുകള്‍ ഇനിയും പോരട്ടെ മാഷേ.. കുറച്ചു പഠിക്കാലോ.. :)

    ReplyDelete
  5. @കുമാരന്‍: നിര്‍ദേശത്തിന് നന്ദി.. ദാണ്ടെ ദവിടെ മാറ്റീറ്റിണ്ട്.
    @കുക്കു: :)
    @ദീപു: പ്രതീക്ഷിക്കാം..അഭിപ്രായത്തിന് നന്ദി...
    @മനുജി: ഇത് പടിക്ക്വേന്‍ കൊറച്ച് ഒയല്‍ച്യാ..മാഷേ...

    ReplyDelete
  6. ഞാക്കുമ്പുടിച്ച്..
    :)

    ReplyDelete
  7. @പള്ളിക്കുളം: എന്‍റെ പള്ളീ.പൊങ്ങാന്‍ കളിക്കുന്ന ഞമ്മളെ പള്ളിക്കൊളത്തില്‍ മുക്കല്ലേ..ഇനിയും കാണണേ... വളരെ നന്ദി...

    ReplyDelete
  8. ഞമ്മന്റെ ബാസയാ ബാസ....കേക്കണെങ്കി ബെരി,ഞമ്മളെ ബ്ലോക്ക്ക്ക്....

    ReplyDelete