Oct 18, 2009

ആയ്യ്യാറാപ്ല

ടക്കന്‍  മലബാറിലെ ഒരു ശ്യാമസുന്ദരകോമളകേരവിതാര ഗ്രാമം. ആ ഗ്രാമത്തിന്റെ പേരാണ് ‘പയന്തോങ്ങ്’.


ഈ ഗ്രാമത്തിലെ നല്ലവരായ ജനങ്ങളില്‍ ഒരു നല്ലവനായ ആളായിരുന്നു ‘ഹാജിയാര്’. എല്ലാരും ‘ആയ്യ്യാര്‍’ എന്നോ  ‘ആയ്യ്യാറാപ്ല’ എന്നോ വിളിക്കുന്ന മൊയ്തീന്‍ കുട്ടി ഹാജി.

പയന്തോങ്ങ് വിട്ടാല്‍ ഒരേയൊരു പുന്നാര മോള്‍ സൂറാന്റെ വീട്. സൂറാന്റെ വീട് വിട്ടാല്‍ പയന്തോങ്ങ്, ഇതാണ് ആയ്യ്യാറുടെ ലോകം. കൊപ്ര വിക്കാന്‍ വേണ്ടി തേങ്ങ ഉരിക്കുന്ന(പൊളിക്കുന്ന) കുഞ്ഞിരാമന്റെ കൂടെ ഇടക്കിടെ വടകര പോവുമെങ്കിലും ഇത്  വരെ ഏറ്റവും കൂടുതല്‍ ദൂരം പോയിട്ടുള്ളത് കോഴിക്കോടാണ്.
ഇളയ മകന്‍ ഹമീദിന്റെ പ്രസവത്തിന് പെണ്ണുമ്പിള്ള കുഞ്ഞാമ്മീന്റെ കൂടെ ഹോസ്പിറ്റലില്‍.
ബാക്കി ഉള്ളവരെയൊക്കെ പെറ്റത് വീട്ടില്‍ തന്നെയാണല്ലൊ.. ലക്ഷംവീട്ടിലെ പരോത്തി ചീരുവിന്റെ നിരീക്ഷണത്തിലും  കാര്‍മികത്വത്തിലും.
വിദ്ധ്യാഭ്യാസം പഴയ നാലാം ക്ലാസും ഗുസ്തിയും.
പക്ഷെ ഇതിന്റെ അഹംഭാവമൊന്നും അയ്യ്യാര്‍ക്ക് ഇല്ല. ആകെയുള്ള ഒരു അഹംഭാവം താന്‍  വല്ല്യ  പ്രമാണി ആണെന്നുള്ളതാ.

അത് ഇല്ലങ്കിലല്ലേ പറയാനുള്ളൂ. 12 ഏക്കര്‍ തെങ്ങും തോട്ടവും 6 ഏക്കര്‍ വയലും സ്വന്തായിട്ട് ഉള്ള ആരാ ഇവിടെ ഉള്ളത്?
ഉള്ള ആറ് ആണ്‍ മക്കളില്‍ ആറാളും ഗള്‍ഫില്‍....
കാറ്..
അതും ഇന്നോവ,സ്വന്തം വീട്ട് മുറ്റത്ത്.....
എല്ലാം കൊണ്ടും പണവും പത്രാസും ഉള്ള ഒരേയൊരു നാട്ടു പ്രമാണി.

സ്വന്തം പത്രാസ് നാലാളോട് പറഞ്ഞ് നടക്കുന്നത് ഹാജ്യാരുടെ ഹോബ്ബികളില്‍ ഒന്നാണ്. അപ്പൊ കിട്ടുന്ന ആ സുഖം ആ ഒരു ഇത് പറഞ്ഞറിയിക്കാന്‍ പറ്റാത്തത്ര ആണത്രെ.

ഊതിന്റെ അത്തറും ബ്രൂട്ടിന്റെ സ്പ്രേയും അടിച്ച് ഒരു നടത്തം നടക്കാന്‍ ഉണ്ട് പയന്തോങ്ങ് ടൌണില്‍ക്കൂടെ. ഒരു ഒന്നൊന്നര നടത്തം.

ഒരു ദിവസം പതിവ് പോലെ നടക്കാന്‍ ഇറങ്ങി ഹാജിയാര്. അന്ത്രൂന്റെ ചായക്കടയുടെ മുന്നില്‍ എത്തിയപ്പൊ ചായ കുടിച്ചോണ്ടിരുന്ന അയമൂട്ടി ചോദിച്ചു.

“നല്ല മണാണല്ലൊ ആയ്യ്യാറെ?...”

ചോദ്യം കേട്ട സന്തോഷത്താല്‍, മുറുക്കിച്ചുവപ്പിച്ച് പുളിങ്കുരു പോലെയായ പല്ല് കാട്ടി ഹാജിയാര് ഒന്നു ചിരിച്ചു. ഈ പഹയന്മാരെക്കൊണ്ട് ഇത് ചോദിപ്പിക്കാനല്ലെ ടൌണിലേക്ക് ഇറങ്ങിയത് തന്നെ...
'വൈദ്യന്‍ കല്‍പ്പിച്ചതും രോഗി ഛര്‍ദ്ദിച്ചതും പാല്' എന്ന് മനസ്സില്‍ ഓര്‍ത്തു കൊണ്ട് ഹാജിയാര്‍ മറുപടി കൊടുത്തു.

“അതെന്‍റെ മോന്‍ ഹമീദ് കുവൈത്തീന്ന് ബെരുമ്മം കൊണ്ടോന്നതാ..”

“ഓനിക്ക് ആട എന്ത്ന്നാ പണി?” അയമൂട്ടി കിന്നാരം ചോദിച്ചു.

“ഓന് ആട ബെല്ല്യ ഉദ്യോഗാ..”

ഹാജിയാര്‍ ഒരു ഇരയെ കിട്ടിയ സന്തോഷത്തില്‍ വീണ്ടും തുടര്‍ന്നു..

“ഓന ആട ഹമീദ് എന്നൊന്നും അല്ല ബിളിക്കുന്നത്.”

“പിന്ന??” അയമൂട്ടിക്ക് ആകാംഷ മൂത്തു...

“ഓന എല്ലരും കുക്ക്.. കുക്ക്... എന്നാ പോലും ബിളിക്ക്വാ..”

"നേരാ!!!?"

‘കുക്കി’ന്റെ അര്‍ത്ഥം, പറഞ്ഞ ഹാജിയാര്‍ക്കൊ ചോദിച്ച അയമൂട്ടിക്കൊ കേട്ട് നിന്ന കണാരനൊ ചായക്കടക്കാരന്‍ അന്ത്രുവിനൊ, എന്നു മാത്രമല്ല അവിടെ ഉണ്ടായിരുന്ന ആര്‍ക്കും വല്ല്യ പിടിയില്ലാത്തത് കാരണം എല്ലാരും ഒരേ നിഗമനത്തില്‍ എത്തി. ഇത് എന്തോ വല്ല്യ സംഭവം തന്നെയാ....

..ന്നാലും ഈ ഹമീദ്?.....
മൂക്കും ഒലിപ്പിച്ച് നടന്ന ചെറ്യോനല്ലേനോ?......
നാട്ടുകാര്‍ക്കൊ വീട്ടുകാര്‍ക്കൊ ഒരു ഉപകാരോം ഇല്ലാത്ത ബെലാല്‍....
നാദാപുരത്തേക്ക് പോന്ന ജീപ്പിന്റെ കിളിയായിരുന്ന ഹമ്ക്ക്...
ഉസ്ക്കൂളിന്റെ പടി കണ്ട്ക്കോന്ന് സംശയാ...
അങ്ങനത്തെ ഓന്‍??.....
മൂക്കിന് മോള്‍  വിരല്‍ വെച്ച് ആശ്ച്ചര്യത്തോടെ പരസ്പരം അഭിപ്രായപ്പെട്ടു.

“ഹോ! ആ അയ്യ്യാറെ ഒരു ഭാഗ്യം നോക്ക്യാണീ..”

ആര്‍ക്കും അസൂയ്യ്യ അടക്കാന്‍ കഴിഞ്ഞില്ല.

എന്റെ മോനെയും ഒരു കുക്ക് ആക്കുന്ന വഴി ആലോചിക്കണം എന്ന് തീരുമാനിച്ച് ഞെട്ടല്‍ തല്‍ക്കാലം നിര്‍ത്തി വെച്ച അയമൂട്ടി ഹാജിയാരെ തിരഞ്ഞെങ്കിലും, കക്ഷം മണപ്പിച്ച്  പെര്‍ഫ്യൂമിന്റെ  സ്മെല്ലിന്റെ കാഠിന്ന്യം ഉറപ്പ് വരുത്തി അടുത്ത ആള്‍ക്കൂട്ടം ലക്ഷ്യമാക്കി നടന്നു നീങ്ങുന്ന ഹാജ്യാരെ ഒരു നിഴല് പോലെ കാണാനെ ‍ കഴിഞ്ഞുള്ളൂ.......




16 comments:

  1. ഗൃഹാതുരത്വം നിറഞ്ഞ് നില്‍ക്കുന്ന ഗ്രാമാന്തരീക്ഷം. പൊങ്ങച്ചം പറഞ്ഞ് നടക്കുന്ന പണക്കാര്‍, അസൂയ കൊണ്ട് പരിസര ബോധം നഷ്ടപ്പെടുന്ന ‘ഇല്ലാത്തവര്‍‘, നിഷ്കളങ്കരായ ഒരു ഗ്രാമീണ ജന സമൂഹത്തിന്റെ പച്ചയായ കഥ അവതരിപ്പിക്കുവാനുള്ള ഒരു എളിയ ശ്രമം.......
    വായനക്കാര്‍ക്ക് എത്രത്തോളം ഉള്‍കൊള്ളാന്‍ കഴിയും എന്ന് അറിയില്ല.....

    ReplyDelete
  2. എല്ലാനാട്ടിലും കാണും അല്ലേ ഇങ്ങനെ നിർദ്ദോഷമായ പൊങ്ങച്ചം പറയുന്നവർ??
    വിവരണം നന്നായിട്ടുണ്ട് ..ആശംസകൾ!!

    ReplyDelete
  3. ഇത്തരം പോങ്ങച്ചക്കാര്‍ എല്ലാ നാട്ടിലും ഉണ്ട് മാഷേ .....

    ReplyDelete
  4. നല്ല കഥ...ഞാന്‍ കുക്ക് അല്ലാ...ട്ടോ.....കുക്കു...:)

    ReplyDelete
  5. @കുമാരന്‍ | kumaran:ആദ്യത്തെ കമെന്റിന് നന്ദി.
    @ദീപു: :) താങ്ക്സ്.
    @VEERU :പിന്നല്ലാതെ? പക്ഷെ കാര്യ വിവരമില്ലാതെ പൊങ്ങച്ചം പറയുകയും അതു കേട്ട് അസൂയപ്പെടുകയും ചെയ്യുന്ന ഗ്രാമീണര്‍..അവര്‍ എത്ര നിഷ്കളന്‍കരാണ്.....
    ആശംസകള്‍ക്ക് നന്ദി...
    @ഭൂതത്താന്‍: ഉണ്ടല്ലേ????
    @കുക്കു..: ഹ..ഹ..വെറുതെ പറയല്ലെ..കുക്കുവിന്റെ ബ്ലോഗില്‍ ഞാന്‍ കണ്ടു ‘കുക്ക്‘ ചെയ്തു വെച്ചിരിക്കുന്ന കലാവിഭവങ്ങള്‍..

    ReplyDelete
  6. ‘കുക്കി’ന്റെ അര്‍ത്ഥം, പറഞ്ഞ ഹാജിയാര്‍ക്കൊ ചോദിച്ച അയമൂട്ടിക്കൊ കേട്ട് നിന്ന കണാരനൊ ചായക്കടക്കാരന്‍ അന്ത്രുവിനൊ, എന്നു മാത്രമല്ല അവിടെ ഉണ്ടായിരുന്ന ആര്‍ക്കും വല്ല്യ പിടിയില്ലാത്തത് കാരണം എല്ലാരും ഒരേ നിഗമനത്തില്‍ എത്തി. ഇത് എന്തോ വല്ല്യ സംഭവം തന്നെയാ....

    ഹാജ്യാരെ നന്നായി അവതരിപ്പിച്ചു.പക്ഷേ പെട്ടെന്നങ് തീര്‍ന്നപോലെ.

    ReplyDelete
  7. @Areekkodan | അരീക്കോടന്‍ : അഭിപ്രായത്തിന് വളരെ നന്ദി..
    മാഷേ ഞാന്‍ തീര്‍ത്തതാ..ഞാന്‍ എഴുതാന്‍ വന്ന കഥയുടെ തീം അല്ല ഈ പോസ്റ്റ്. എഴുത്തിനിടക്ക് വന്ന ഒരു സബ് തീം ഞാന്‍ അറിയാതെ കഥയായി മാറി, പിന്നെ നീണ്ടു പോവുമോ എന്ന് സംശയിച്ചു. അപ്പൊ പിന്നെ നിര്‍ത്തി. എഴുതാന്‍ വന്ന ഹാജിയാര്‍ കഥ ഇനിയൊരു പോസ്റ്റില്‍ പ്രതീക്ഷിക്കാം....
    പിന്നെ ഞാനൊരു നേരമ്പോക്കിന് എഴുതുന്നതാ.. കൂടുതലൊന്നും പ്രതീക്ഷിക്കല്ലെ....
    സപ്പോര്‍ട്ട് എന്നും പ്രതീക്ഷിക്കുന്നു..
    ഒരു തുടക്കക്കാരന്‍..

    ReplyDelete
  8. വല്ലാത്തൊരു കുക്കായിപ്പോയി

    ReplyDelete
  9. നന്നായിട്ടുണ്ട് ..ആശംസകൾ!!

    ReplyDelete
    Replies
    1. നാല് കൊല്ലം കഴിഞ്ഞ് Thank you :-)

      Delete
  10. പെരുത്തു ഇഷ്ട്ടായി ട്ടോ

    ReplyDelete